രാജ്യാന്തര അംഗീകാരം കരസ്ഥമാക്കി പ്രമുഖ ജ്വല്ലറി ബ്രാൻഡ് ജോയ് ആലുക്കാസ്. മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടം എന്ന രാജ്യാന്തര അംഗീകാരമാണ് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിന് ലഭിച്ചത്. രാജ്യാന്തര ഏജൻസിയായ ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ ജീവനക്കാർക്കിടയിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടം എന്ന രാജ്യാന്തര അംഗീകാരം ജോയ് ആലുക്കാസ് കരസ്ഥമാക്കിയത്.
തൊഴിലിടത്തിലെ മികവ് വിലയിരുത്തുന്ന രാജ്യാന്തര ഏജൻസിയാണ് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’. സ്ഥാപനത്തിലെ ജീവനക്കാർക്ക് മികച്ച പിന്തുണയും മികച്ച കരിയർ വളർച്ച അവസരങ്ങളും നൽകുന്ന സ്ഥാപനം എന്ന അംഗീകാരം ലഭിച്ചെന്നും ജീവനക്കാരുടെ സംതൃപ്തി, തൊഴിലിട സംസ്കാരം തുടങ്ങി വിവിധ ഘടകങ്ങളെ മാനദണ്ഡമാക്കിയാണ് സർവ്വേ നടത്തിയതെന്നും ജോയ് ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്ടർ മായ ജോയ് ആലുക്കാസ് പറഞ്ഞു.
ലോകത്തെ തന്നെ ഏറ്റവും മികച്ച ജ്വല്ലറി ബ്രാൻഡ് കൂടി ആണ് ജോയ് ആലുക്കാസ്. രാജ്യാന്തര അംഗീകാരം നേടിയതിലൂടെ അഭിമാനാർഹമായ നേട്ടമാണ് ജോയ് ആലൂക്കാസിനെ തേടിയെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക