പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്വാച്ച് പുറത്തിറക്കി നോയ്സ്ഫിറ്റ്. നോയ്സ്ഫിറ്റ് ഒറിജിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്വാച്ച് പ്രീമിയം ഗണത്തില്‍ വരുന്നതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദിവസേനയുള്ള ഉപയോഗത്തിന് ഉപകരിക്കുന്ന രീതിയില്‍ നവീന സാങ്കേതിക സൗകര്യങ്ങളോടെയാണ് നോയ്സ് ഈ വാച്ച് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ നെബുല യുഐയില്‍ ഇഎന്‍ 1 പ്രൊസസറാണ് നോയ്സ്ഫിറ്റ് ഒറിജിന്റെ കരുത്ത്. 30 ശതമാനം അധികം വേഗതയില്‍ പ്രതികരണവും മെച്ചപ്പെട്ട പ്രൊസസിംഗ് പവറും ഇതിലുണ്ട് . യൂസര്‍മാരുടെ തെറ്റുകള്‍ ഒഴിവാക്കാനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനം, 100ലധികം സ്പോര്‍ട്സ് മോഡുകള്‍, ഫാസ്റ്റ്-ചാര്‍ജിംഗ് എന്നിവയും ഇതിന്റെ സവിഷേതകളാണ്. ഫോണ്‍കോളുകള്‍ കട്ട് ചെയ്യാനും റിമോട്ടായി ഫോട്ടോകള്‍ എടുക്കാനും ഇതിനു കഴിയും. മെച്ചപ്പെട്ട ബയോമെട്രിക് സെന്‍സറുകള്‍, ഹൃദയമിടിപ്പ്, ഉറക്കം, രക്തത്തിലെ ഓക്സിജന്റെ അളവ്, സ്ട്രെസ് എന്നിവയെല്ലാം ഇതിലൂടെ അറിയാം.
ആകര്‍ഷകമായ ഡിസൈനും വാച്ചിനെ ശ്രദ്ധേയമാക്കുന്നു. മികച്ച ഫിനിഷിംഗും സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഡിസൈനും ആകര്‍ഷകം. മൂന്ന് തരത്തിലുള്ള സ്ട്രാപ്പുകളില്‍ ആറ് നിറങ്ങളിലായി ഈ വാച്ച് ലഭ്യമാണ്.ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുന്നതിലാണ് നോയ്സ് ശ്രദ്ധിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകന്‍ അമിക് ഖാത്രി പറഞ്ഞു. 6499 രൂപയാണ് വാച്ചിന് വിലയിട്ടിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ വാച്ച് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക