ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് മംമ്ത മോഹൻദാസ്. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ട താരം വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ താൻ ഒരു വ്യക്തിയുമായി ഡേറ്റിങ്ങിൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ഒരു വ്യക്തിയുമായി ഡേറ്റിങ്ങിൽ ആണെന്നും വിവാഹം പരിഗണനയിലുണ്ട് എന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ താൻ സന്തോഷവതിയാണെന്നും പറഞ്ഞത്. ലോസഞ്ചൽസിൽ ഉള്ള ഒരു വ്യക്തിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നതായും ലോങ്ങ് ഡിസ്റ്റൻസ് ആയതിനാൽ ആ പ്രണയം നീണ്ടുനിന്നില്ല എന്നും മംമ്ത പറഞ്ഞു.
പ്രണയത്തിൽ തനിക്ക് കരുതൽ ഉണ്ടെങ്കിലും അത് മനസ്സിലാക്കി പോകേണ്ട ഒന്നായിരിക്കണം എന്നും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഒന്നും രണ്ടും മൂന്നും തവണ ഒരാൾക്ക് അവസരം നൽകുമെന്നും അതിൽ കൂടുതൽ തനിക്ക് സഹിക്കാനാവില്ല എന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. താൻ ഇപ്പോൾ ഒരാളുമായി ഡേറ്റിങ്ങിൽ ആണെന്നും താരം പറഞ്ഞു.
ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നത് എന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നും നോക്കാം എന്നു പറഞ്ഞ താരം ഇപ്പോഴത്തെ അവസ്ഥയിൽ താൻ സന്തോഷവതിയാണ് എന്നും പറഞ്ഞു. ദിലീപ് നായകനായിഎത്തിയ ‘ബാന്ദ്ര’ എന്ന ചിത്രത്തിലാണ് മംമ്ത ഏറ്റവും ഒടുവിൽ വേഷമിട്ടത്. ‘മഹാരാജ’ എന്ന വിജയ് സേതുപതി ചിത്രമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക