ബിജു മേനോൻ-സുരാജ് ചിത്രം നടന്ന സംഭവം തിയറ്ററുകളിലേക്ക്. ജൂൺ 21നാണ് ചിത്രം റിലീസിനെത്തുന്നത്. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നര് ആണ്.
ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെതായി ടീസറും രണ്ട് ക്യരാക്ടർ ടീസറും ഒരു പ്രമോഷണൽ പാട്ടുമാണ് നേരത്തെ പുറത്ത് വന്നത്. ഇതിൽ നിന്നും സിനിമ ഫൺ ഫാമിലി ജോണറിൽ ഉള്ളതാണെന്ന് മനസിലാകുന്നുണ്ട്. ഒരു വില്ല കമ്യൂണിറ്റിയിലേക്ക് പുതിയതായി എത്തിച്ചേരുന്ന ഉണ്ണിയേട്ടനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം.
അവരുടെ അയൽക്കാരൻ അജിത്തിനാകട്ടെ ഉണ്ണിയെ അത്ര ഇഷ്ടമായിട്ടില്ല. പക്ഷെ അവിടുത്തെ സ്ത്രീകൾക്ക് മുഴുവൻ ഉണ്ണിയേട്ടനെ വലിയ കാര്യമാണ്. ഇത് അജിത്തിനും സുഹൃത്തുക്കൾക്കും അത്ര രസിക്കുന്നുമില്ല. അത് അവിടെയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് പുറുത്തു വന്ന വീഡിയോകളിൽ നിന്നും മനസിലാകുന്നത്. ഉണ്ണിയായി ബിജു മേനോനും അജിത്തായി സുരാജും വേഷമിടുന്നു.
ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനും രേണുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് ഗോപിനാഥൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. അങ്കിത് മേനോൻ ആണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക