രാമകൃഷ്ണ തോട്ട സംവിധാനം ചെയ്ത മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ‘ഒരു പാർവ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ എത്തിയത്.
ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി ജൂലൈ അവസാനവാരം ചിത്രം റിലീസ് ആകുന്നു. സിദ്ധാർഥ് മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കർ, രാജകുമാർ, ഗുണ്ട സുദർശൻ, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും അഭിനയിക്കുന്നു.
ഒരേ ക്യാമ്പസിലെ വിദ്യാർഥികളാണ് പാർവതി, കാർത്തിക്, അർജുൻ എന്നിവർ. ഇരുവരും പാർവതിയെ പ്രണയിക്കുന്നു. രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാർവതി താൻ ആരാണെന്ന സത്യം അവരോട് പറയുന്നു. പാർവതിയുടെ പൂർവ്വകഥ എന്താണ്, അർജുന്റെയും കാർത്തിക്കിന്റെയും പ്രണയത്തിൽ പാർവതി ആരെ സ്വീകരിക്കും ഇതൊക്കെയാണ് ചിത്രം പറയുന്നത്.
തിരക്കഥ എൻ. സി. സതീഷ് കുമാർ, എം. സുരേഷ് കുമാർ എന്നിവർ നിർവഹിക്കുന്നു. ഡിയോപി ശ്രീനിവാസ രാജു, എഡിറ്റർ ഡി. വെങ്കട്ട പ്രഭു, മ്യൂസിക് ഡയറക്ടർ മോഹിത് റഹ്മാനിയ. കൊറിയോഗ്രാഫി രാജ് കൃഷ്ണ. സ്റ്റണ്ട്സ് നടരാജ്. ലിറിസിസ്റ്റ് ഉമേഷ് ചാത്തന്നൂർ, നന്ദകുമാർ വേലക്കാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക