തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. ബുധനാഴ്ചയും ഓഹരി വിപണി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരുന്നു. ദിന വ്യാപാരത്തിനിടയിൽ എൻ എസ് ഇ നിഫ്റ്റി കഴിഞ്ഞ ദിവസം പുതിയ റെക്കോർഡ് ഇടുകയും ചെയ്തു. 23481.05 എന്ന പുതിയ റെക്കോർഡ് ആണ് എൻ എസ് ഇ നിഫ്റ്റി ദിന വ്യാപാരത്തിൽ രേഖപ്പെടുത്തിയത്.
അതേ സമയം 77145.46 ൽ ബി എസ് ഇ സെൻസെക്സ് എത്തുകയും ചെയ്തു. 0.27% ത്തിന്റെ വർദ്ധനയിൽ സെൻസെക്സ് 204.33 ഉയർന്ന് 76,810.90ലും 0.33% ത്തിന്റെ നേട്ടത്തോടെ നിഫ്റ്റി 23398.90 ത്തിലും വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. 1.08 ശതമാനം ബി എസ് ഇ ഐടി സൂചിക ലാഭം രേഖപ്പെടുത്തിയപ്പോൾ റിയാൽറ്റി 2.15 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയത്.
0.09 ശതമാനത്തോടെ റിലയൻസ്, 2.06 ശതമാനത്തോടെ എൽ ആൻഡ് ടി, 2.68 ശതമാനത്തോടെ ടൈറ്റാൻ കമ്പനി, 2.73 ശതമാനത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വിപണിയിൽ നേട്ടം ഉണ്ടാക്കിയ പ്രധാന ഓഹരികളായി മാറി. ഇതു കൂടാതെ 1.44 ശതമാനം ടെക് മഹീന്ദ്രയും 1.18 ശതമാനം ടി സി എസും ലാഭം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക