കൺതടങ്ങളിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ഒട്ടുമിക്ക എല്ലാവരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. പലവിധ കാരണങ്ങൾ കൊണ്ടും കൺതടങ്ങളിൽ ഇത്തരത്തിൽ കറുപ്പ് നിറം ഉണ്ടാകാറുണ്ട്. വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഈ കറുത്ത പാടുകൾ എങ്ങനെ അകറ്റാൻ സാധിക്കും. ഇത് എങ്ങനെ എന്ന് നോക്കാം
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞെടുത്തത് കൺ തടങ്ങളിൽ വെക്കുന്നതിലൂടെ കറുത്ത പാടുകളെ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ കൺതടത്തിലെ കറുപ്പ് മാറ്റുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തോ വട്ടത്തിൽ അരിഞ്ഞെടുങ്ങ് കൺ തടങ്ങളിൽ വെച്ചതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
കറ്റാർവാഴ ജെൽ എടുത്ത് കൺതടത്തിലെ കറുപ്പ് ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നതിലൂടെ ഈ കറുപ്പ് മാറ്റാൻ സാധിക്കും. കാപ്പിപ്പൊടിയും ഇത്തരത്തിൽ കൺതടത്തിൽ ഉണ്ടാകുന്ന കറുപ്പുനിറത്തെ അകറ്റാൻ സഹായിക്കുന്നുണ്ട്. കുറച്ച് കാപ്പിപ്പൊടി എടുത്തത് അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്തു കൊടുത്ത് മിക്സ് ചെയ്തതിനുശേഷം ഇത് കൺതടത്തിൽ പുരട്ടാവുന്നതാണ്. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
തക്കാളി ജ്യൂസ് പിഴിഞ്ഞെടുത്ത് കണ്ണിനുചുറ്റും പുരട്ടുന്നതും കറുപ്പുനിറത്തെ അകറ്റുന്നതിന് സഹായിക്കും. ഫ്രിഡ്ജിൽ സൂക്ഷിച്ച ടീ ബാഗ് കൺ തടത്തിൽ പതിവായി വയ്ക്കുന്നതിലൂടെയും കറുപ്പുനിറത്തെ അകറ്റാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക