വിവാദ കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കെ കെ ലതികക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കാഫിർ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുൻ എംഎൽഎയും സിപിഐഎം നേതാവുമായി എടുക്കണം എന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഡിജിപിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് മതസ്പർദ്ധ വളർത്തൽ, ഐടി ആക്ട് 295 എ എന്നീ വകുപ്പുകൾ പ്രകാരം ലതികക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വി പി ദുൽഖിഫിൽ ആണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്. കഴിഞ്ഞദിവസം വിവാദമായ കാഫിർ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ച ലതിക പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തിരുന്നു.
മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് ഖാസിം അല്ല ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കാഫിർ പോസ്റ്റ് നിർമ്മിച്ചത് എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് പോലീസ് സ്ഥിരീകരണം നൽകിയിട്ടും തന്റെ ഫേസ്ബുക്കിൽ നിന്ന്കെ കെ ലതിക സ്ക്രീൻഷോട്ട് പിൻവലിച്ചിരുന്നില്ല.
ഇതിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്തുവരികയും ലതികക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെ സ്ക്രീൻഷോട്ട് പിൻവലിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ലതിക ലോക്ക് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക