ഭീഷ്മപര്‍വം എന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവത്ത് ഷാജി സംവിധായകനാകുന്നു. ‘ധീരന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചീയേഴ്സ് എന്റര്ടെയ്ന്മെന്റാണ് നിര്‍മിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ദേവദത്താണ്.
വികൃതി’ , ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. ലോഹിത ദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിത ദാസ് ആദ്യമായി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് ധീരൻ.
ചിത്രത്തിന് ആശംസകൾ അറിയിച്ച് നടൻ ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകന് അമൽ നീരദും ചിത്രത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ് എന്ന ചിത്രത്തിന്റെ സഹ സംവിധായകൻ കൂടിയായിരുന്നു ദേവദത്ത് ഷാജി. അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.
ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ താരങ്ങളുയും മറ്റു അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക