ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ജൂൺ 21ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജസ്പാൽ ഷൺമുഖൻ ആണ്.
ധ്യാൻ ശ്രീനിവാസന് പുറമേ ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹൻ, അഞ്ജു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് ശിവൻകുട്ടി വടയമ്പാടിയാണ്. തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്.
എൻഎം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വഘോഷൻ ആണ്. കപിൽ കൃഷ്ണ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ സംഗീതം പകർന്നിരിക്കുന്നു.
കോയാസ് ആണ് കലാസംവിധാനം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂരാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് രാജീവ് അങ്കമാലിയാണ്. കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത് കുമാർ എടപ്പാൾ. സ്റ്റിൽസ്- ശ്രീനി മഞ്ചേരി. പിആർഒ പി.ശിവപ്രസാദ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക