പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കും എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്തെത്തി. തന്റെ സ്ഥാനാർഥിത്വവുമായി വരുന്ന വാർത്തകൾ ശരിയല്ലെന്നും മത്സര രംഗത്തേക്ക് ഉടൻ ഇല്ലെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ രമേഷ് പിഷാരടി പറഞ്ഞു.
മത്സര രംഗത്തേക്ക് ഉടൻ ഇല്ലെന്നു വ്യക്തമാക്കിയ അദ്ദേഹം പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനം നടത്തുന്നതിനും പ്രചാരണത്തിനും ശക്തമായി താൻ യു ഡി എഫിനൊപ്പം ഉണ്ടാകും എന്നും പറഞ്ഞു. വടകരയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എം എൽ എ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് പാലക്കാട് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ഉപ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കും എന്ന് കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും വിജയിച്ച രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിക്കുകയും സഹോദരി പ്രിയങ്ക ഗാന്ധി ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജനവിധി തേടുമെന്നും ഉറപ്പായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക