ചെന്നൈ: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേ മത്സരിക്കൂവെന്ന് നടന് വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ അനന്ദ് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും.
ഇതിന് പിന്നാലെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. അതുവരെ ഇടക്കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കില്ലെന്ന് ഉറപ്പായി.
ജൂൺ പത്തിന് വിക്രവണ്ടി മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് വിക്രവണ്ടി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ പത്തിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 13-ന് നടക്കും
പാര്‍ട്ടി പ്രത്യയശാസ്ത്രം, നയം എന്നിവ സംബന്ധിച്ച് വിജയ് തന്നെ പൊതുയോഗത്തിലൂടെ അറിയിക്കും. അതിനുശേഷം, വിജയ് പാര്‍ട്ടി ഘടന ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തന രംഗത്തിറങ്ങുകയും ആളുകളെ കാണുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യും.ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക