വണ്‍പ്ലസിന്റെ നോര്‍ഡ് സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് ജൂണ്‍ 24ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ 5ജി ഫോണ്‍ ഇന്ത്യയിലെത്തുന്നത്. ബജറ്റ് ഫ്രണ്ട്ലി ആയി പുറത്തിറങ്ങുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
5,500mAh ബാറ്ററി, 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗ്, 120Hz 2,100nits AMOLED ഡിസ്പ്ലേ, അക്വാ ടച്ച്, 5W റിവേഴ്സ് ചാര്‍ജിംഗ് എന്നിവയാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. 24,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഡാര്‍ക്ക് ക്രോം,സെലാഡോണ്‍ മാര്‍ബിള്‍ എന്നി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8+128 വേരിയന്റിനാണ് 24,999 രൂപ. 8ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള വേരിയന്റിന് 26,999 രൂപ വില വരും.
നോര്‍ഡ് സിഇ 4 ലൈറ്റ് ഡിസൈനില്‍ പുതുമ കൊണ്ടുവരുന്നുണ്ട് എന്നാണ് വണ്‍പ്ലസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ചതുരാകൃതിയില്‍ നീല നിറത്തിലാണ് ഫോണിന്റെ വരവ്. ഒരു ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ ചെറിയ സെന്‍സറുകളാണ് ഈ ഫോണിനുള്ളത്. 50 എംപി പിന്‍ക്യാമറയും 16 എംപി മുന്‍ ക്യാമറയുമായാണ് ഫോണിനുണ്ടാവുക.
ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. 256 ജിബി സ്റ്റോറേജ് കപാസിറ്റിയുള്ള വേരിയന്റ് 1TB വരെ വികസിപ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക