തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസറായ ഫറ എൽ കാദി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 36 വയസ്സായിരുന്നു. മാൾട്ടയിലെ ഒരു ഉല്ലാസ ബോട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും ബോധരഹിതയായ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫറയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നുമാണ് ലഭ്യമാകുന്ന വിവരം.
ഫാഷൻ ബ്രാൻഡ് ആയ ബസാർ ബൈഹാഫിന്റെ ഉടമയായ ഫറ ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്ട് കൂടിയാണ്. ദശലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഫറക്ക് ഉള്ളത്. ഗ്രേസിലെ മൈക്രോനോസിൽ നിന്ന് ജൂൺ ഏഴിനാണ് ഇൻസ്റ്റാഗ്രാമിൽ ഫറ തന്റെ അവസാന പോസ്റ്റ് ഇട്ടത്. അവധി ആഘോഷത്തിനായി ഒരാഴ്ചത്തേക്ക് മാൾട്ടയിലെത്തിയ ഫറ ‘ബാത്റൂം ഗായിക’ എന്നും ‘യാത്രാ പ്രേമി’ എന്നുമൊക്കെയാണ് സ്വയം വിശേഷിപ്പിക്കാനുള്ളത്.
പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫറയുടെ ശരീരത്തിൽ പരക്കുകൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മരണ കാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തുമെന്നുമാണ് അറിയാൻ സാധിക്കുന്നത്. ഫറയുടെ മരണ വിവരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത് ഫറയുടെ അടുത്ത സുഹൃത്തും ഇൻഫ്ലുവൻസറുമായ സുലൈമ നൈനി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക