അസ്ഫോഡലേഷ്യാ എന്ന സസ്യകുടുംബത്തിൽപ്പെട്ട സസ്യമാണ് കറ്റാർവാഴ. പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം ഇത് യഥേഷ്ടം വളർത്തിയെടുക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങൾക്കും സൗന്ദര്യ പ്രശ്നങ്ങൾക്കും ഒരുപോലെ മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ.
കറ്റാർവാഴ എങ്ങനെ വീട്ടിൽ വളർത്താം
പ്രത്യേകിച്ച് യാതൊരു വിധ പരിചരണവുമില്ലാതെ വളരെയെളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് കറ്റാർവാഴ. ഒരിക്കൽ വേരുപിടിച്ച വളർന്നു കഴിഞ്ഞാൽ പിന്നീട് അത് സ്വയം വളർന്നു കൊള്ളും. വേരോടു കൂടിയുള്ള തണ്ടുകളാണ് മണ്ണിലേക്കു നടേണ്ടത്. നടുമ്പോൾ തണ്ടോടു ചേർത്തു മണ്ണിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല വിസ്താരമുള്ളതും സൂര്യപ്രകാശം ലഭിക്കന്നതുമായ സ്ഥലത്തു വേണം കറ്റാർവാഴ നടേണ്ടത്. എത്രത്തോളം വിസ്താരമുണ്ടോ അത്രത്തോളം അത് പടർന്നു വളരും. സൂര്യപ്രകാശം നന്നായി ലഭിക്കുന്നതനുസരിച്ചു തണ്ടിലെ ജലാംശത്തിന്റെ അളവും കൂടും. വെള്ളം വളരെ കുറച്ച മാത്രം ഒഴിച്ച് കൊടുത്താൽ മതിയാകും.മഴയുള്ള സമയങ്ങളിൽ അധികം മഴ കൊള്ളാത്ത തരത്തിൽ ചെടി മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. ഉണക്ക ചാണകം, പച്ചച്ചാണകം, ആട്ടിൻ കഷ്ടം ഇവയിലേതെങ്കിലും ആവശ്യമെങ്കിൽ വളമായി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക