റീച്ചാർജ് പ്ലാനുകളിൽ കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. പുതിയ ഡാറ്റ പ്ലാൻ അനുസരിച്ച് ഒമ്പത് രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. പക്ഷെ നിയന്ത്രണങ്ങളനുസരിച്ചാണെന്ന് മാത്രം.
9 രൂപയുടെ Prepaid Data Plan പ്രകാരം റീച്ചാർജ് ചെയ്യുമ്പോൾ അതിന് വാലിഡിറ്റി ഇല്ലെന്നതാണ് പ്രത്യേകത. മാത്രവുമല്ല, ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് FUP (ഫെയർ യൂസേജ് പോളിസി) രൂപത്തിലാണ്. അതായത് 9 രൂപയുടെ Prepaid Data Plan പ്രകാരം റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് ഒരു മണിക്കൂർ നേരത്തേക്ക് 10GB ലഭിക്കും. അതിന് ശേഷം ഡാറ്റയുടെ സ്പീഡ് 64 Kbps ആയി കുറയുന്നതാണ്.
ലാർജ് ഫയൽ ഡൗൺലോഡ് ചെയ്യണമെന്നുണ്ടെങ്കിൽ, താത്കാലികമായി അധിക ഡാറ്റ വേണമെങ്കിൽ, ഈ ഓഫർ വളരെയധികം ഉപകാരപ്രദമാകും. മറ്റേതെങ്കിലും സർവീസ് പ്രൊവൈഡറിൽ നിന്ന് 10GB ഡാറ്റ ലഭിക്കണമെങ്കിൽ 100 രൂപയ്ക്കെങ്കിലും റീച്ചാർജ് ചെയ്യേണ്ടി വരും. എന്നാൽ എയർടെൽ പ്ലാൻ അനുസരിച്ച് 9 രൂപ ചെലവഴിച്ചാൽ മതിയാകുമെന്നതാണ് പ്രത്യേകത.
ഓരോ വരിക്കാരനിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന കമ്പനിയാണ് എയർടെൽ. പുതിയ 9 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരിക്കാരുടെ അടിയന്തര ഡാറ്റ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക