കൊച്ചി: ദേവസ്വം വകുപ്പ് കിട്ടാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്നും നിയുക്ത മന്ത്രി ഒ ആർ കേളു. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു വകുപ്പാണ് പട്ടികജാതി ക്ഷേമവകുപ്പ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ എളുപ്പം ലഭിക്കാറില്ല എന്ന പരാതി ഉയരുന്നുണ്ട്.
വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ വേണമെന്നും കാലതാമസമുണ്ടാകില്ലെന്നും ഒ ആർ കേളു പ്രതികരണം നടത്തി. ഇത്രയും നാളത്തെ രാഷ്ട്രീയ പ്രവർത്തനംവെച്ച് പട്ടികജാതി പട്ടികവർഗമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ നടക്കും. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കുന്നത്. ഒ ആർ കേളു മാനന്തവാടി എംഎല്‍എയാണ്. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കേളു മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞ രാജ്ഭവനിലാണ് ചടങ്ങ് നടക്കുക. സർക്കാർ ആവശ്യപ്പെട്ട സമയത്തിന് ഗവർണർ അംഗീകാരം നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക