പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്നും ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്നും ഷാഫി പറമ്പിൽ. നാട്ടിലെ വികസനത്തിനും പാലക്കാട്ടേ ജനങ്ങളുടെ പ്രശ്നങ്ങൾക്കും കൂടെ നിൽക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എത്തുമെന്ന് വ്യക്തമാക്കിയ ഷാഫി രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയേക്കുമെന്ന സൂചനയാണ് നൽകിയത്.
വടകരയിലെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് പാലക്കാട് നിയമസഭയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയേക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ടി പി ചന്ദ്രശേഖരൻ വധകേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ കേസിൽ പ്രതികളാകുമോ എന്ന സിപിഎമ്മിന്റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മറ്റ് ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം എന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ആവശ്യത്തിന് ഉള്ള പ്ലസ് വൺ സീറ്റുകൾ ഇല്ല എന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കണം എന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക