നിരവധി പോഷകങ്ങള്‍ ഉൾപ്പെടുന്ന ഒന്നാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുകളുമൊക്കെ നിറയെ അടങ്ങിയതാണ് ഈ കുഞ്ഞൻ വിത്ത്. ചിയ സീഡ്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഫൈബര്‍ ധാരാളം ഉള്ള ചിയ സീഡ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
പ്രോട്ടീന്‍, കാര്‍ബോ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ്സ് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ എനർജിക്കും ഗുണം ചെയ്യും.
ചിയ സീഡ്സ് ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാന്‍ നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യത്തിനും ചിയ ഗുണം ചെയ്യും.
ചിയ സീഡ്സ് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഉപകാരപ്പെടും.
ഫൈബര്‍ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക