ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വിജയിച്ച ഏക ബി ജെ പി അംഗമായ സുരേഷ് ഗോപി മലയാളത്തിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി പീഠത്തിലേക്ക് കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ച് ആണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കടന്നത്.
‘കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ’ എന്ന് ചൊല്ലി ചൊല്ലിക്കൊണ്ട് പീഠത്തിന് അരികിലെത്തിയ സുരേഷ് ഗോപി തുടർന്ന് ദൈവനാമത്തിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. സീറ്റിലേക്ക് മടങ്ങുന്നതിനു മുൻപ് ഭരണ പക്ഷത്തെയും പ്രതി പക്ഷത്തെയും നോക്കി അദ്ദേഹം തൊഴുകുകയും ചെയ്തു. കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യം തന്നെ നടന്നത്.
ലോക്സഭയിൽ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് കുര്യന്റെ സത്യപ്രതിജ്ഞയും ഉടൻ തന്നെ നടക്കും. വൈകുന്നേരം നാലു മണിയോടെ ആകും കേരളത്തിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് എം പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക