സിപിഐ അംഗങ്ങൾക്ക് ഓർമ്മപ്പെടുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കത്ത്. ബ്രാഞ്ച് സെക്രട്ടറിമാർക്ക് നൽകിയ കത്തിലാണ് പാർട്ടിയിൽ താഴെ തട്ട് മുതൽ ആത്മ വിമർശനത്തിന് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ കണ്ടെത്തി തിരുത്തി മുന്നേറണം എന്നും ബിനോയ് വിശ്വം ആഹ്വാനം ചെയ്തത്.
നിറഞ്ഞ വിനയത്തോടെയും കൂറോടും കൂടി ജനങ്ങളോട് ഇടപെടണമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിക്ക് തിരിച്ചു വരാനുള്ള മാർഗ്ഗം ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കലാണെന്നും പറയുന്നു. രാഷ്ട്രീയ ബോധവും ആശയ വ്യക്തതയും പ്രവർത്തന സന്നദ്ധതയും എല്ലാം ചേർന്ന കർമ്മ പദ്ധതിയിലൂടെ വേണം മുന്നോട്ടു പോകാൻ എന്ന് ഓർമിപ്പിച്ച ബിനോയ് വിശ്വം ജനങ്ങൾ ഉയർത്തുന്ന വിമർശനങ്ങൾക്ക് മുന്നിൽ അസഹിഷ്ണുക്കൾ ആകാൻ നമുക്ക് അവകാശമില്ലെന്നും കത്തിൽ പറയുന്നുണ്ട്.
യാഥാർത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാനങ്ങൾ കൊണ്ട് ഉപരിപ്ലവമായ വിശകലന സാമർത്ഥ്യങ്ങൾ കൊണ്ടോ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം തെരഞ്ഞെടുപ്പ് തോൽവിയുടെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പ്രതികരണം നടത്താത്ത മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവും കത്തിൽ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക