സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘വരാഹം’ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വരാഹം. ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ഒരു ത്രില്ലർ സിനിമയാണിതെന്ന് ടീസറിൽ വ്യക്തമാക്കുന്നുണ്ട്.
‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്. കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങൂമ്പോൾ. അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടീന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ… അവനെ കൊമ്പിൽ കോർത്തെടുക്കണം…’ സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ ഈ വാക്കുകളുമായി വരാഹം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രമാണ് വരാഹം.സുരേഷ് ഗോപിക്ക് പുറമേ സുരാജ് വെഞ്ഞാറമ്മൂടും ഗൗതം വാസുദേവ മേനോനും ഈ ചിത്രത്തിൽ മുഖ്യമായ വേഷങ്ങളണിയുന്നു. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവ്യാനായർ, പ്രാചി ടെഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – മനു സി കുമാർ, ജിത്തു കെ ജയൻ, തിരക്കഥ – മനു സി കുമാർ, സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജാ സിംഗ്, കൃഷ്ണകുമാർ. ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്. കലാസംവിധാനം – സുനിൽ. കെ. ജോർജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്. നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമറ്റം, ബിനു മുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക