അബുദാബി : യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ചാറ്റ് ബോട്ട് ഫീച്ചര്‍ അവതരിപ്പിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ വിസ, ടിക്കറ്റ്, യാത്രാരേഖകൾ എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇത് സഹായിക്കും.
അവശ്യ യാത്രാരേഖകളെക്കുറിച്ച് യാത്രക്കാർക്ക് അറിവുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തത്. ഇതിനായി വെബ്സൈറ്റിലെ (etihad.com) ഹെൽപ്പ് പേജിലെ ‘ഗെറ്റ് ഇൻ ടച്ച്’ ക്ലിക്ക് ചെയ്ത് ‘ട്രാവൽ ഗൈഡ്ലൈൻ ആൻഡ് ട്രാൻസിറ്റ് ഇൻഫർമേഷൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) ടിമാറ്റിക് സൊല്യൂഷൻ നൽകുന്ന ഏറ്റവും പുതിയ യാത്രാവിവരങ്ങൾ ചാറ്റ്ബോട്ടിൽ സ്വയമേവ പുതുക്കപ്പെടും.
പുതിയ സംവിധാനത്തിലൂടെ, യാത്രാ രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇന്റർനെറ്റിനെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇല്ലാതാകുന്നതെന്ന് ഇത്തിഹാദ് ചീഫ് ഓപ്പറേഷൻസ് ആൻഡ് ഗസ്റ്റ് ഓഫീസർ ജോൺ റൈറ്റ് പറഞ്ഞു.
യാത്രക്കാര്‍ക്ക് അവരുടെ യാത്രാ ഡോക്യുമെന്റേഷന് ആവശ്യകതകള്‍ സ്ഥിരീകരിക്കുന്നതിന് ഇന്റര്‍നെറ്റ് തിരയുന്നതിനോ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതിനോ വളരെയധികം സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത ഓട്ടോമേറ്റഡ് ഫീച്ചര്‍ ഒഴിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക