ജോലി സംബന്ധമായും അല്ലാതെയും പുതുതലമുറ സമയം ചെലവഴിക്കുന്നത് ഫോണിലാണ്. മണിക്കൂറുകളോളം ഫോണിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകൾക്കും ശരീരത്തിനും നൽകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. മണിക്കൂറുകളോളം ഫോണിലേക്ക് നോക്കി സമയം ചെലവഴിക്കുന്നത് കണ്ണുകളിൽ പതിവായി വേദന ഉണ്ടാകുന്നതിന് കാരണമാകും.
രാത്രിയിൽ ഫോണിൽ നോക്കി സമയം ചെലവഴിക്കുന്നത് കാരണം വലിയൊരു വിഭാഗം ആളുകളിലും ഇത് ഉറക്ക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവാറുണ്ട്. പതിവായി ഒരേ രീതിയിൽ ഇരുന്നു കിടന്നു ഫോൺ ഉപയോഗിക്കുന്നത് കഴുത്തുവേദന, പുറംവേദന എന്നിവ ഉണ്ടാക്കുന്നതിനും കാരണമായി തീരാറുണ്ട്.
ഇവ കൂടാതെ അധികനേരം ഫോൺ ഉപയോഗിക്കുന്നവരിൽ പലർക്കും ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതായി ഇത് സംബന്ധിച്ച പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യായാമം ചെയ്യാത്ത ആളുകളാണ് മിക്കവാറും ദീർഘസമയം ഫോണിൽ സമയം ചിലവഴിക്കുന്നത്. ഇത് തീർച്ചയായും ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരും.
ദീർഘനേരം ഫോണിൽ ചിലവഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഫോണിൽ അധികമായി സമയം ചെലവഴിക്കുന്നവർ ബന്ധങ്ങളിൽ നിന്നുകൂടി ഉൾവലിയുന്നതിന് കാരണമാകുന്നു. മണിക്കൂറുകളോളം ഫോണിൽ ചെലവഴിച്ച് ശീലിക്കുന്നതിനാൽ ശ്രദ്ധ മുഴുവൻ ഫോണിലായി പോകുന്നതിനും റോഡപകടങ്ങൾ വർദ്ധിക്കുന്നതിനും കാരണമായി തീരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക