സൂര്യ നായകനായി എത്തുന്ന സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കങ്കുവ’. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതോട് അനുബന്ധിച്ച് കങ്കുവയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് അവർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം.
ഈ വർഷം ഒക്ടോബർ 10നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.
ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക