ഏറ്റവും വലിയ ഫ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 883 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായാണ് എയർ ഇന്ത്യ എത്തിയിരിക്കുന്നത്. ജൂൺ 28 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും 2024 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ആണ് 883 രൂപ മുതലുള്ള എക്സ്പ്രസ്സ് ലൈറ്റ് നിരക്ക് ലഭ്യമാക്കുക.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും അല്ലാതെ മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് 1,096 മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലാണ് ലഭ്യമാകുക.എക്സ്പ്രസ്സ് ലൈറ്റ് നിരക്കുകളിൽ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാകും. ഇതുകൂടാതെ കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1,300 രൂപയും ഈടാക്കുകയും 3 കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായി എക്സ്പ്രസ്സ് ലൈറ്റ് നിരക്കുകളിൽ ലഭ്യമാവുകയും ചെയ്യും.
പ്രത്യേക കിഴിവിൽ ടിക്കറ്റുകൾ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, ഡോക്ടർ, നേഴ്സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ടിക്കറ്റ് എടുക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് 100 രൂപ മുതൽ 400 രൂപവരെ പ്രത്യേക കഴിവിനെ പുറമേ 8% വരെ ന്യൂ കോയിനുകൾ, 50 ശതമാനം കിഴിവിൽ ബിസ്, പ്രൈം സീറ്റുകൾ, 25ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, 33 ശതമാനം കിഴിവിൽ പാനീയങ്ങൾ എന്നിവയും ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ എല്ലാ പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് നിരക്കുകൾ ലഭ്യമാണ്. നാലു മുതൽ 8 വരെ ബിസ് ക്ലാസ് സീറ്റുകൾ 2023 ഒക്ടോബറിന് ശേഷം ഉൾപ്പെടുത്തിയ ഇരുപതിലധികം പുതിയ വിമാനങ്ങളിൽ ഉണ്ട്. ഇതുകൂടാതെ മികച്ച യാത്ര അനുഭവം ലഭിക്കുന്നതിനായി ടിക്കറ്റുകൾ 58 ഇഞ്ചു വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരവും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക