ചർമ്മ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ചർമ്മത്തെ ചികിത്സിക്കുന്നതിനുള്ള മികച്ച മാർഗമാണ് വെള്ളരിക്ക. വെള്ളരിക്കയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ അവയിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ചർമത്തിലുണ്ടാകുന്ന ചുളിവുകൾ തടയാൻ വെള്ളരിക്ക ഏറെ ഫലപ്രദമാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമായ വെള്ളരിക്ക മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.
96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിർത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാൻ നല്ലതാണ്.
സൺ ടാനുകൾ, പിഗ്മെന്റേഷൻ മുതലായ ചർമ്മ പ്രശ്നങ്ങളെ വേഗത്തിൽ കുറയ്ക്കാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കാ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്.
വെള്ളരിക്കയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ് ഘടകങ്ങൾ ചുളിവുകൾ തടയുന്നതിന് സഹായകമാണ്. വെള്ളരിക്കയിലെ പോഷകങ്ങൾ ചർമ്മത്തിന് ഉത്തമമാണ്. അവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. അവയിൽ ഉയർന്ന ജലാംശം ഉണ്ട്. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക