നീറ്റ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ )എന്നിവയുടെ പരിഷ്കരണത്തിനായി നിർദ്ദേശങ്ങൾ ക്ഷണിച്ചു ഉന്നതാധികാര സമിതി. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമാണ് ഐ എസ് ആർ ഒയുടെ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതാധികാര സമിതി ചോദ്യ പേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ നിർദേശങ്ങൾ ക്ഷണിച്ചത്.
ജൂലൈ 7 വരെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി അവസരം ഒരുക്കി നൽയിട്ടുള്ളത്. പരിഷ്കരണത്തിനായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജൂലൈ 7 വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ ) യുടെ ഘടനയിലും പ്രവർത്തനത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്, വിവരങ്ങളുടെ സുരക്ഷാ പ്രോട്ടോകോൾ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയാണ്, പരീക്ഷ നടത്തിപ്പ് രീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടു വരേണ്ടത് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.
നിർദ്ദേശങ്ങൾ നൽകുന്നതിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും https://innovateindia.mygov.in/examination-reforms-nta/ എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ സാധിക്കും. നീറ്റ് ചോദ്യ പേപ്പർ ചോർച്ച രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക