ചരിത്ര നേട്ടവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ കമ്പനി വിപണി മൂലധനത്തിൽ 21 ലക്ഷം കോടി തൊട്ടു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി വിപണി മൂലധനത്തിൽ ഈ റെക്കോർഡ് കരസ്ഥമാക്കുന്നത്. 20 ശതമാനത്തോളം വർദ്ധനവാണ് ഈ വർഷം മാത്രം റിലയൻസിന്റെ ഓഹരി വിലകളിൽ ഉണ്ടായത്.
കഴിഞ്ഞദിവസം 3,129 രൂപ ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ നേടിയതോടെയായിരുന്നു ചരിത്രനേട്ടം റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് നിരക്കുകൾ ഇന്നലെ റിലയൻസ് ജിയോ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഓഹരി വിലയിൽ വർദ്ധനവ് ഉണ്ടായത്. വിവിധ പ്ലാനുകളിലായി 12.5 മുതൽ 25% വരെ വർദ്ധനവാണ് റിലയൻസ് ജിയോ വരുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള കമ്പനി കൂടിയാണ് റിലയൻസ് ജിയോ.
പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് നിരക്കുകൾ റിലയൻസ് ജിയോ വർധിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളും റിലയൻസ് ഓഹരികൾ വാങ്ങുന്നതാണ് നല്ലതെന്ന് വിലയിരുത്തുകയും ചെയ്തു. കൂടാതെ റിലയൻസ് ഓഹരി മൂല്യം 3,380 നും 3,580 നും ഇടയിലേക്ക് ഉയരുമെന്നും വരുമാനം 18 ശതമാനവും ലാഭം 26 ശതമാനവും ഉയരുമെന്നും ബ്രോക്കറേജ് സ്ഥാപനം ജഫറീസ് ജിയോ പ്രവചിക്കുകയും ചെയ്തിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം ഉയരും എന്ന റിപ്പോർട്ടാണ് കൊടാക് സെക്യൂരിറ്റീസ്, മോർഗൻ സ്റ്റാൻലിഎന്നിവരും പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക