തമിഴ്നാട് പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് നിർമ്മാണ യൂണിറ്റുകൾ പൂർണമായും തകർന്നു. സ്ഫോടനത്തെ തുടർന്ന് മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട്ടിലെ വിരുദ നഗറിലെ പടക്ക നിർമ്മാണ ശാലയിലാണ് ഇന്ന് രാവിലെയോടെ സ്ഫോടനം ഉണ്ടായത്.
തമിഴ്നാട്ടിലെ സാത്തൂരിൽ ഉള്ള പാണ്ടുവപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർ വർക്സ് എന്ന കമ്പനിയിൽ ഉണ്ടായ തീ പിടുത്തത്തിൽ മൂന്ന് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മരിച്ച മൂന്ന് പേരിൽ ഒരാളെ തിരിച്ചറിഞ്ഞതായി സാത്തൂർ പോലീസ് അറിയിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ വിരുദ്ധനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മരണപ്പെട്ടവരിൽ അച്ചൻ കുളം സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നിലവിൽ ഇവിടെ രക്ഷാ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ തുടർന്ന് രണ്ട് നിർമ്മാണ യൂണിറ്റുകൾ പൂർണ്ണമായും കത്തി നശിച്ചതായും മൂന്നുപേർ മരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക