എല്ലുകളുടെ സംരക്ഷണം വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ഇതിനായി ഏതെല്ലാം ഭക്ഷണസാധനങ്ങളാണ് സഹായിക്കുന്നത് എന്ന് അറിയാം. പാലും തൈരും ഉൾപ്പെടെയുള്ള പാലുൽപന്നങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം നന്നാക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ദിവസവും ഇലക്കറികൾ കഴിക്കുന്നതിനാൽ അതിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും വിറ്റാമിൻ കെ യും എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.
ക്രൂസിഫറസ് ഇനത്തിൽപ്പെട്ട പച്ചക്കറികളായ കോളിഫ്ലവർ, കാബേജ്, ബ്രോക്കോളി തുടങ്ങിയവ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറികളാണ്. ഇത് ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് കാൽസ്യത്തെ ആഗിരണം ചെയ്യാൻ ശരീരത്തെ നല്ലതാണ്.
മഗ്നീഷ്യം ഉയർന്ന അളവിൽ ഉൾപ്പെടുന്ന ഓട്സ്, ബ്രൗൺ റൈസ്, ക്യൂനോവ, മില്ലറ്റ് തുടങ്ങിയ ധാന്യങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. ഉയർന്ന അളവിൽ കാൽസ്യം,മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ഇവ ധാരാളമായി ഉൾപ്പെടുന്ന കശുവണ്ടി, ബദാം, വാൾനട്ട്, ചിയാ സീഡ് എന്നിവ ദിവസവും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പഴങ്ങൾ ധാരാളമായി കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക