ടെലിവിഷൻ സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. ഹൈദരാബാദ് സ്വദേശി അർജുനാണ് ഐശ്വര്യയുടെ വരൻ. വിവാഹത്തിൽ സിനിമാ സീരിയൽ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
ചുവന്ന പട്ട് സാരിയില്‍ അതിസുന്ദരിയായിരുന്നു ഐശ്വര്യ. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കിലുള്ള ബ്ലൗസാണ് താരം അണിഞ്ഞത്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്ജുന് എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരുന്നത്. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതുമുതല്‍ വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്.
നാലുവയസിൽ അഭിനയ രംഗത്തെത്തിയതാണ് ഐശ്വര്യ. സീരിയലിൽ ബീന ആന്റണിയുടെ മകളായിട്ടായിരുന്നു തുടക്കും. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ പൗരനില്‍ ഗീതുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യ ആണ്.
സുധാകര്‍ മംഗളോദയത്തിന്റെ വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍. ടമാർ പടാർ, സ്റ്റാര്‍ മാജിക് ഷോകളിലൂടെയാണ് ഐശ്വര്യ ജനശ്രദ്ധ നേടിയത്. ഖത്തറിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയാണ് അർജുൻ. വിവാഹ ശേഷം അർജുനുമൊത്ത് ഖത്തറിലേക്ക് പോകുമെന്നാണ് താരം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക