സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. ചിത്രത്തിലം പുതിയ ടീസർ പുറത്തുവിട്ടു. സുരാജും വിനായകനും വഴക്കിട്ട് തെക്കോട്ടും വടക്കോട്ടും പോകുന്നതാണ് ടീസറിലുള്ളത്. ഇരുവരും തമ്മിലുള്ള രസകരമായ വഴക്ക് തന്നെയാകും ചിത്രമെന്നാണ് ടീസറുകൾ നൽകുന്ന സൂചന. പ്രേംശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ മെയ് മാസത്തിൽ പൂർത്തിയായിരുന്നു. ഏപ്രിലിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം.
പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തിൽ എത്തുന്നത് ശങ്കുണ്ണി എന്ന അരി മിൽ ഉടമയേയും മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക