ഡൽഹി: റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ താരിഫ് നിരക്കുകൾ വോഡഫോൺ ഐഡിയ (വിഐ) വർധിപ്പിച്ചു. നിരക്ക് വർധന ജൂലൈ നാല് മുതൽ നിലവിൽ വരും. നിരക്കുവർധന ഉണ്ടെങ്കിലും ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല.
എയർടെല്ലിന് സമാനമായ രീതിയിലുള്ള നിരക്ക് വർധനയാണ് വോഡഫോൺ ഐഡിയയും പ്രഖ്യാപിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയയുടെ ഏറ്റവും കുറഞ്ഞ പ്ലാനിന് നിലവിൽ 179 രൂപയാണ് ചാർജ് ചെയ്യുന്നത്. ഇത് 199 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി ഡാറ്റ കിട്ടുന്ന 28 ദിവസത്തെ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 299 രൂപയാക്കി.
24 ജിബി ഡാറ്റയും, 300 എസ്എംഎസും മാത്രം ലഭ്യമാക്കുന്ന 1799 രൂപയുടെ വാർഷിക അൺലിമിറ്റഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 1999 രൂപയാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന വാർഷിക പ്ലാൻ 3499 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്.
ജിയോ താരിഫ് നിരക്കുകളുടെ വർധന കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ എയർടെല്ലും നിരക്കുകൾ വർധിപ്പിച്ചു. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് കൂട്ടിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകൾ വർധിപ്പിക്കുമെന്ന അഭ്യുഗങ്ങൾ നേരത്തെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക