കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ ആണ് മരിച്ചത്. 34 വയസായിരുന്നു. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
ചൊവ്വാഴ്ച്ച രാവിലെ 7.30ന് ആയിരുന്നു സംഭവം. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് ഡിഗലും കുടുംബവും താമസിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജന നായിക്കും താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.
കൃത്യം നടത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അടുത്ത കാലത്തായി പെരുമ്പാവൂർ മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക