ഈ ചലച്ചിത്ര അക്കാദമി കലാകാരൻമാരെ എന്നാണ് അവഹേളിക്കാതിരുന്നിട്ടുള്ളത്? കേരളത്തിലെ അക്കാദമികളിൽ ഇത്രയും മോശമായി പ്രവർത്തിക്കുന്ന മറ്റൊന്നില്ല; ചിലരുടെ താത്പര്യങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് ഈ സ്ഥാപനം എന്നും നിലനിന്നിട്ടുള്ളത്; അന്താരാഷ്ട്ര തലത്തിൽ മലയാളത്തിന്റെ യശസ്സുയർത്തിയ ഷാജി എൻ കരുണിനെ പോലുള്ള വ്യക്തികൾ ഇവർക്ക് പുല്ലാണ്; വിനോദ് മങ്കര
ഏറ്റവും മോശമായി പ്രവർത്തിക്കുന്ന ഒന്നാണ് ചലച്ചിത്ര അക്കാദമിയെന്ന് സംവിധായകൻ വിനോദ് മങ്കര. ചിലരുടെ താത്പര്യങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് ഈ സ്ഥാപനം എന്നും നില നിന്നിട്ടുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. ...