“ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് ഇനി അശോകന് അഹങ്കാരം കൂടിയെന്ന് തന്റെ ജ്യേഷ്ഠൻ ഹരി വിളിച്ച് പരാതി പറയുമെന്നുള്ളതുകൊണ്ട് തൽക്കാലം അശോകന്റെ അഭിനയം തകർത്തിട്ടുണ്ടെന്ന് പറയാനെ എനിക്ക് കഴിയൂ.”; കലൂര്‍ ഡെനീസ് പറയുന്നു
പത്മരാജന്റെ 'പെരുവഴിയമ്പല'ത്തിലാണ് പുതുമുഖനടനായ അശോകനെ ഞാൻ ആദ്യമായി കാണുന്നത്. അശോകന്റെ ആദ്യത്തെ സിനിമയാണത്. ഒരു സിനിമാനടനുവേണ്ട മുഖഭംഗിയോ ആകാരസൗകുമാര്യമോ ഒന്നുമില്ലാത്ത, ഉണങ്ങി മെലിഞ്ഞിരിക്കുന്ന ഒരു പെക്കുലിയർ പുരുഷസ്വരൂപം. ...