ഹൃത്വികിന്റെ പിറന്നാളിൽ അപ്രതീക്ഷിത സമ്മാനവുമായി അച്ഛന് രാകേഷ് റോഷന്. ക്രിഷ് 4, 2020-ലെ ക്രിസ്മസിന് തിയറ്ററുകളിലെത്തുമെന്ന് രാകേഷ് റോഷന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് രാകേഷ് റോഷന് വിവരം അറിയിച്ചത്. രാകേഷ് റോഷന് തന്നെയാണ് നാലാം പതിപ്പും സംവിധാനം ചെയ്യുന്നത്.
അതോടെ അമാനുഷിക കഥാപാത്രമായി ഹൃത്വിക് റോഷന് വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. 2006-ല്‍ തുടങ്ങിയ പരമ്പരകളില്‍ മൂന്നെണ്ണത്തില്‍ ഹൃത്വിക് അഭിനയിച്ചിട്ടുണ്ട്. കോയി മില്‍ ഗയാ, ക്രിഷ്, ക്രിഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിഷ് ചലച്ചിത്ര ശ്രേണിയിലെ നാലാമത്തെ ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക