ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഗാംഗുലി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിൽ ഏറ്റു വാങ്ങിയ ദയനിയ തോൽവിയെ തുടർന്നാണ് ഗാംഗുലി ടീം തെരഞ്ഞെടുപ്പിനെ വിമർശിച്ചത്. അജൻഗ്യ രഹാനയെ ടീമിൽ ഉൾപ്പെടുത്താതിനെ കുറിച്ച് കോഹ്ലി പറയുന്ന വിശദികരണം ആണ് ഗാംഗുലിയെ പ്രകോപിച്ചത്. സമീപ കാലത്തെ മികച്ച പ്രകടനം കണ്ടു ശിഖർ ധവാനെയും രോഹിത് ശർമയേയും ടീമിൽ എടുത്തത് ന്യായികരിക്കാനാവില്ല. വിദേശത്തു മികച്ച റെക്കോർഡുള്ള അജിൻക്യ രഹാനെയും കെ എൽ രാഹുലിനെയും ആയിരിന്നു ടീമിൽ ഉൾപെടുത്തേണ്ടത്. കോഹ്ലിയുടെ വിശ്വസ്തരായ ധവാനെയും, രോഹിത്തിനെയും തന്നെയാകുമോ അടുത്ത ടെസ്റ്റിൽ ടീമിൽ പരിഗണിക്കുക എന്ന് ഗാംഗുലി ചോദിച്ചു.
അജിൻക്യ രഹാനാ, ഇഷാന്ത് ഇഷാന്ത് ശർമ്മ, കെ എൽ രാഹുൽ, പാർഥിവ് പട്ടേൽ തുടങ്ങിയവർ ന്യൂസിലാൻഡിൽ പരിശീലനത്തിനിറങ്ങി.ഫീൽഡ് കോച്ച് ശ്രീധർ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബാംഗുർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരീശീലനം.അടുത്ത ടെസ്റ്റ് ശനിയാഴ്ച്ച ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക