Monday, December 4, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MORE ASTROLOGY

നിങ്ങളുടെ സ്വഭാവം ബ്ലഡ് ഗ്രൂപ്പ് പറയും

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 1, 2018
FacebookTwitterWhatsAppTelegram

നമ്മുടെ സ്വഭാവവിശേഷങ്ങളും പൊരുത്തവുമെല്ലാം അറിയാന്‍ ഇനി ജന്മനക്ഷത്രത്തിന്റെ ആവശ്യമൊന്നുമില്ല.പിന്നെങ്ങനെയാണെന്നാണോ? നമ്മുടെ രക്ത ഗ്രൂപ് പറയും നമ്മുടെ കാര്യങ്ങള്‍. വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണല്ലേ..! എന്നാല്‍ സത്യമാണ്. ജപ്പാനിലുള്ളവര്‍ ആശ്രയിക്കുന്നത് രക്തഗ്രൂപ്പുകളെയാണ്. രക്തഗ്രൂപ്പുകളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രതികരണങ്ങള്‍ പോലും എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയുമെന്നാണ് ജപ്പാന്‍ക്കാര്‍ പറയുന്നത്.

ശരീരത്തിലെ രക്തത്തെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത് ചുവന്ന രക്ത കോശങ്ങളിലെ ആന്റിജനിനെ ആധാരമാക്കിയാണ്. പ്രധാനമായും നാല് വിഭാഗങ്ങളായാണ് രക്തത്തെ തിരിച്ചിരിക്കുന്നത്.അതില്‍ എ ആന്റിജനുകള്‍ ഉള്ളവര്‍ ‘എ’ വിഭാഗത്തിലും.ബി ആന്റിജനുകള്‍ ഉള്ളവര്‍ ‘ബി’ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ‘എ ബി’ രക്ത വിഭാഗത്തില്‍ ഉള്ളവര്‍ എ ആന്റിജനിന്റെയും ബി ആന്റിജനിന്റെയും ലക്ഷണങ്ങളുള്ളവരാണ്. ആന്റിജനുകളുടെ സവിശേഷതകള്‍ ഒന്നും കാണിക്കാത്തവ ‘ഒ’ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഈ നാല് വിഭാഗങ്ങളിലൂടെയാണ് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ജപ്പാനിലുള്ളവര്‍ വിശദീകരിക്കുന്നത്.

എ വിഭാഗം

ഈ വിഭാഗക്കാര്‍ തങ്ങള്‍ക്കു ചുറ്റിലും എന്ത് പ്രശ്ങ്ങള്‍ ഉണ്ടായാലും അതിനെ സധൈര്യം നേരിടുന്നവരാണ്. മറ്റുള്ളവര്‍ വിഷമിച്ചും ഭയപ്പെട്ടും നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്കു കൂടി ധൈര്യം പകരാന്‍ കെല്പുള്ളവരാണിവര്‍. സമാധാന കാംക്ഷികളായ ഇവര്‍ കാര്യങ്ങളെ വളരെ നയപരമായി കൈകാര്യം ചെയ്യും.അതേസമയം തന്നെ അന്തര്‍മുഖരും പ്രശ്‌നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും.ഇവരുടെ വലിയൊരു പോരായ്മാ എന്നത് തങ്ങളൊരിക്കലും മറ്റുള്ളവരുമായി ചേര്‍ന്ന് പോകില്ലെന്ന ചിന്തയാണ്. എന്നാല്‍ ഇവരുടെ കൂടെയുള്ളവര്‍ക്കു എപ്പോഴും എന്തിനും ഇവരെ ആശ്രയിക്കാവുന്നതാണ്. സര്‍ഗ്ഗപരമായി കഴിവ് പുലര്‍ത്തുന്ന ഇവര്‍ ലോലഹൃദയരും പൂര്ണതക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരുമാണ്. മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഈ വിഭാഗക്കാര്‍ എ ബി വിഭാഗവുമായും സ്വവിഭാഗവുമായും വളരെയധികം പൊരുത്തപ്പെട്ടു പോകാറുണ്ട്.

ബി വിഭാഗം

ഈ വിഭാഗക്കാര്‍ വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഏല്പിക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നവരാണിവര്‍. കഠിനാധ്വാനികളും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നവരുമാണ്.തങ്ങളുടെ ലക്ഷ്യത്തിലെത്താനായി കഠിനമായി ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍.ചെറിയ കാര്യങ്ങള്‍ പോലും വിട്ടുകളയാതെ എല്ലാം ഭംഗിയായി ചെയ്യാന്‍ ഇവര്‍ ഇപ്പോഴും താല്പര്യം കാണിക്കാറുണ്ട്.ചില സമയങ്ങളില്‍ വളരെ ഗൗരവപൂര്‍വം പെരുമാറുന്ന ബി വിഭാഗക്കാര്‍ ചിലപ്പോള്‍ നിര്‍വികാരരുമാണ്.പലപ്പോഴും അവിശ്വസനീയമായ രീതിയില്‍ പെരുമാറാറുണ്ട് ഇക്കൂട്ടര്‍. സ്വന്തം വിഭാഗവുമായും എ ബി വിഭാഗവുമായും ഇവര്‍ നന്നായി ചേര്‍ന്ന് പോകും.

എ ബി വിഭാഗം

ഈ വിഭാഗത്തെ എളുപ്പത്തില്‍ വേര്‍തിരിക്കാന്‍ പ്രയാസമാണ്. ഒരേ സമയം തന്നെ രണ്ടു തരത്തിലുള്ള സ്വഭാവ സവിശേഷതകളും ഇക്കൂട്ടര്‍ പ്രകടിപ്പിക്കും. ഉദാഹരണമായി പറഞ്ഞാല്‍, മറ്റുള്ളവരുമായി പെട്ടന്ന് അടുക്കുമെങ്കിലും നാണം കുണുങ്ങികളായിരിക്കും. ഉത്തരവാദിത്വത്തോടെ പെരുമാറുന്നവരും വിശ്വസിക്കാന്‍ കൊള്ളുന്നവരുമായിരിക്കും ഇവര്‍. എന്തെങ്കിലും ഒരു കാര്യത്തെയോ ആളുകളെയോ കുറിച്ച് മുന്‍ധാരണയോടെ ചിന്തിക്കുകയും അവരുമായി ബന്ധപെടുമ്പോള്‍ ആ ധാരണകള്‍ അതേപടി മാറ്റുകയും ചെയ്യുന്നതില്‍ മിടുക്കരാണിവര്‍. പെട്ടന്ന് പ്രതികരിക്കുക എന്നുള്ളതും ഇവരുടെ സവിശേഷതയാണ്.

ഒ വിഭാഗം

ഊര്‍ജസ്വലരും ഉത്സാഹ ഭരിതരും മറ്റുള്ളവരോട് പെട്ടന്ന് ഇണങ്ങുന്ന വരുമാണ് ഈ വിഭാഗക്കാര്‍.എല്ലാ രക്തവിഭാഗക്കാരുമായും ചേര്‍ന്ന് പോകുന്നതിനു ഇവര്‍ക്ക് യാതൊരു മടിയുമുണ്ടാകാറില്ല.വളരെ കാലത്തേക്ക് ഒരു കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണിവര്‍.മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ആത്മവിശ്വാസത്തോടെ എല്ലായ്‌പ്പോഴും പെരുമാറുന്നവരാണ് ഇക്കൂട്ടര്‍. ഒ വിഭാഗത്തില്‍പെട്ട ആളുകള്‍ ശ്രേഷ്ഠരാണെന്നാണ് ജപ്പാനിലുള്ളവരുടെ വിശ്വാസം.

Also Read : പാചകത്തിനിടെ കോഴിമുട്ട പൊട്ടിത്തെറിച്ചു; വീട്ടമ്മക്ക് സംഭവിച്ചത്

Tags: ASTROLOGYBLOODGROUP
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

പാചകത്തിനിടെ കോഴിമുട്ട പൊട്ടിത്തെറിച്ചു; വീട്ടമ്മക്ക് സംഭവിച്ചത്

Next Post

കുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു കളിക്കാറുണ്ടോ? മരണം വരെ സംഭവിക്കാം..!

Related News

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

മലകളും വനങ്ങളും താണ്ടി ഡിസംബറിൽ കോഴിക്കോട്ടു നിന്ന് കെ.എസ്.ആർ.ടി.സിയുടെ സ്​പെഷൽ ട്രിപ്പുകൾ

പൊന്മുടി, വാഗമൺ, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ അടിച്ചുപൊളിക്കാം; ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി

വളരെ എളുപ്പത്തിൽ തയ്യാറാക്കാം ടേസ്റ്റി ആയ ഒരു റവ ദോശ

വളരെ എളുപ്പത്തിൽ തയ്യാറാക്കാം ടേസ്റ്റി ആയ ഒരു റവ ദോശ

Latest News

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ചെന്നൈയിലേക്ക് കൂടുതൽ സർവീസ്; കെ.എസ്.ആർ.ടി.സിക്ക് നിർദേശം

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.