മറ്റുള്ള രാശിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പെരുമാറ്റമായിരിക്കും മിഥുനം രാശിക്കാരുടേത്. അഭിമാനികളായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. ഇവർ മനസില്‍ തോന്നുന്നതെന്തും തുറന്ന് പറയുന്നവരായിരിക്കും.
സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍ സുഹൃത്തുക്കളുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അകമഴിഞ്ഞ് സന്തോഷിക്കുകയും ചെയ്യും. ജീവിതത്തില്‍ വിജയം നേടാനുള്ള എന്ത് തരത്തിലുള്ള ഉപദേശവും നല്‍കാനും സ്വീകരിക്കാനും ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും.
തര്‍ക്കം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. ജീവിതത്തില്‍ അര്‍ത്ഥമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ ഇഷ്ടപ്പെടില്ല. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് എളുപ്പത്തില്‍ വിട്ടുനില്‍ക്കാന്‍ കഴിയുന്നവരായിരിക്കും ഈ രാശിക്കാര്‍. ഒന്നിന് വേണ്ടിയും തലപുകയ്ക്കാന്‍ ഇത്തരക്കാര്‍ തയ്യാറാകില്ല. ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങളില്‍ മാത്രമായിരിക്കും ഈ രാശിക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
ഇവർക്ക് ആരോടും പകയും ദേഷ്യവും പ്രകടിപ്പിക്കാനും കഴിയില്ല. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാര്‍. ദേഷ്യം പിടിച്ചാല്‍ എന്തും തുറന്നടിച്ച് പറയുന്നലരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. രാജകീയമായ ജീവിതമായിരിക്കും മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. തന്നെ വിശ്വസിക്കുന്നവരോടുള്ള വാക്ക് പാലിക്കുന്നതിനും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും ഇത്തരക്കാര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരിക്കും.
മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ സ്വതന്ത്ര ചിന്താഗതിയുള്ളവരായിരിക്കും. തങ്ങളെ ആരും നിയന്ത്രിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമാകില്ല. മറ്റുള്ളവരെ പിന്തുടരുന്നതിനേക്കാള് സ്വന്തമായി പാത കണ്ടെത്തി അത് വഴി സഞ്ചരിക്കാനാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുക. സമൂഹത്തില്‍ ഒരു വ്യക്തിയുടെ പിന്‍പറ്റി ജീവിക്കാനും മിഥുനം രാശിയില്‍ ജനിച്ചവര്‍ ഇഷ്ടപ്പെടില്ല. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റാരും നിയന്ത്രിക്കുന്നതിലുള്ള എതിര്‍പ്പും പ്രതിഷേധവും ഇവര്‍ തുറന്ന് പ്രകടിപ്പിക്കും.
എന്നാൽ നിരന്തരം പരാതി പറയുന്നവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍. ഒരിക്കലും കംഫര്‍ട്ട് സോണിലെത്താന്‍ കഴിയാത്ത ഇവര്‍ പരാതികളും പരിഭവങ്ങളും കൊണ്ട് മറ്റുള്ളവരെ അസ്വസ്തരാക്കിക്കൊണ്ടിരിക്കും.
ALSO READ: വിയർപ്പ് നാറ്റത്തിനു പരിഹാരമുണ്ടോ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക