ബോളിവുഡിൽ പ്രണയങ്ങൾ ഉണ്ടാകുന്നതും തകരുന്നതും വളരെ പെട്ടെന്നാണ്. ഒരുകാലത്തു ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു ദീപിക രൺബീർ ജോഡികളുടേത്. എന്നാൽ ഏറെ കാലം കഴിയുംമുമ്പേ ഇരുവരും 2009 ൽ പിരിഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഒരു ചടങ്ങിൽ ഇരുവരും ഒന്നിക്കുമ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത് ദീപികയ്ക്കുവേണ്ടി രൺബീർ ചുവടുവെച്ചപ്പോളാണ്. ഒരു ഫാഷന്‍ ഷോയിലാണ് രണ്‍ബിറും ദീപികയും ഒന്നിച്ചത്. ദീപികയുമായി ചേര്‍ന്ന് രണ്‍ബിര്‍ നൃത്തംവയ്ക്കുയും ചെയ്തു.
അതേസമയം രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മില്‍ ഉടന്‍ വിവാഹിതരാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.
ദീപിക വധുവാകാനുള്ള ഒരുക്കത്തിൽ വിവാഹ ഷോപ്പിംഗ് തുടങ്ങിയെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം.ഇവരുടെ വിവാഹതീയതി മാതാപിതാക്കള്‍ നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ മുതല്‍ നാല് തീയതികളാണ് വിവാഹത്തിനായി കണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക. തുടര്‍ന്ന് വലിയ തോതില്‍ വിവാഹവിരുന്ന് സൽക്കാരവും നടക്കും.
https://www.instagram.com/p/BhKGp5CgQtk/?hl=en&taken-by=deepika.padukone.fanpage
പ്രതികരിക്കാൻ ഇവിടെ എഴുതുക