യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട എല്‍.ഡി.എഫിന് എറണാകുളം തൃക്കാക്കര നഗരസഭാ ഭരണം നഷ്ടമായി.കോണ്‍ഗ്രസ് വിമതനും വൈസ്ചെയര്‍മാനുമായിരുന്ന സാബു ഫ്രാന്‍സിസ് പിന്തുണ പിന്‍വലിച്ചതോടെയാണ് ത്യക്കാക്കര നഗരസഭയില്‍ അവിശ്വാസത്തിന് കളമൊരുങ്ങിയത്.
യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സാബു ഫ്രാന്‍സിസ് ഉള്‍പ്പടെ ഇരുപത്തിരണ്ടുപേര് അനുകൂലിച്ചു. നാല്പത്തിമൂന്നംഗ നഗരസഭയില്‍ യുഡിഎഫിന് ഇപ്പോള്‍ ഇരുപത്തിരണ്ടുപേരുടെ പിന്തുണയുണ്ട്. എന്നാൽ എൽ ഡി എഫിലെ ഇരുപത് കൗണ്‍സിലര്‍മാരും സി.പി.എം വിമതന് എം.എം.നാസറും നഗരസഭ അധ്യക്ഷ കെ.കെ.നീനുവും യോഗത്തിൽ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക