MOVIE REVIEWS

വാനോളം പറന്ന് പഞ്ചവര്‍ണ്ണതത്ത; പ്രേക്ഷക റിവ്യൂ

പിഷാരടി-ജയറാം- കുഞ്ചാക്കോ ബോബൻ എന്നീ ടീമിന്റെ പഞ്ചവർണ്ണ തത്ത തീയറ്ററുകളിൽ. സ്വാഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അവതാരകനായ രമേഷ് പിഷാരടി അദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

തലമൊട്ടയടിച്ച് ശരീര ഭാരം കൂട്ടിയായാണ് ചിത്രത്തിൽ ജയറാം പ്രത്യക്ഷപ്പെട്ടത്. കൂടാതെ സിനിമയിലെ മറ്റൊരു ഹൈലറ്റ് ചാക്കോച്ചനാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന ചാക്കോച്ചൻ കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് പഞ്ചവർണ്ണതത്തയിലേത്. ഗെറ്റപ്പിലും കഥാപാത്രത്തിലും അത് എടുത്തു കാണിക്കുന്നുമുണ്ട്. വ്യത്യസ്ഥ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രത്തിന്റെ പ്രമേയം

ആദ്യം തന്നെ ചിത്രത്തിന്റെ പോസ്റ്ററിലും ടീസറിലുമൊക്കെ ജയറാം തിളങ്ങിയിരുന്നു. അതു പോലെ തന്നെയാണ് ചക്കോച്ചന്റെ കാര്യത്തിലും. പഞ്ചവർണ്ണ തത്തിയിൽ രാഷ്‌ട്രീയ നേതാവായിട്ടാണ് താരം എത്തുന്നത്. ഇതുവരെ കണ്ട താരങ്ങളുടെ പ്രകടനമല്ല പഞ്ചവർണ്ണതത്തയിൽ ഇവരുടേത്. മറ്റൊരു ലെവൽ മുഖമാണ് സിനിമയിൽ.

അങ്ങേയറ്റം പ്രതീക്ഷയോടെയാണ് പഞ്ചവർണ്ണതത്ത കാണാൻ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത്. ഒരു കോമഡി ഫാമിലി ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്ക് വിപരീതമാകാൻ സാധ്യത ഏറെ കുറവാണ്. വ്യത്യസ്തമായ കഥ പറയുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത.

ഹാസ്യത്തിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകളില്‍ നിന്നും വ്യക്തമാവുക. ‘പഞ്ചവര്‍ണ്ണ തത്ത പറന്നേ’ എന്നു തുടങ്ങുന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഹരിചരണും ജ്യോത്സനയുമായിരുന്നു ഈ പാട്ട് പാടിയിരുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെതായി രണ്ടാമതായി പുറത്തിറങ്ങിയ ഗാനമായിരുന്നു എംജി ശ്രീകുമാറിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ ചിരി ചിരി എന്ന പാട്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള രംഗങ്ങളാണ് പാട്ടില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Also Read : വാക്കുകളിലൊതുങ്ങാതെ കമ്മാരസംഭവം; പ്രേക്ഷക പ്രതികരണം നോക്കാം

Leave a Comment