നടനും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം എല്ലാവരും അറിഞ്ഞതാണ്. ഇപ്പോഴിതാ നടന്റെ അക്കൗണ്ട് തിരികെ ലഭിച്ചതായി ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും 24 മണിക്കൂറിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കാൻ ഒപ്പം നിന്ന് സഹായിച്ചവർക്ക് നന്ദിയും നടൻ അറിയിച്ചിട്ടുണ്ട്.
‘എന്റെ ഫെയ്സ്ബുക് പേജ് തിരികെ ലഭിച്ചു. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി പെട്ടന്ന് എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കുന്നു. കഴിഞ്ഞ ദിവസം മുതൽ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിയാൻ സാധിച്ചു.
ഇന്നലെ രാത്രി തന്ന വിവരം സൈബർ സെല്ലിൽ അറിയിക്കുകയും ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനിൽ നിന്നാണ്’ എന്ന് നടൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക