വീടിനകത്ത് ഊർജ്ജം നിലനിർത്താനും ഇല്ലാതാക്കാനും കണ്ണാടികൾക്ക് കഴിയുമെന്ന് എത്ര പേർക്കറിയാം. നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജി കടന്നുവരുന്നത് കണ്ണാടികൾ എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ചില സ്ഥാനങ്ങളിൽ കണ്ണാടികൾ വയ്ക്കുന്നത് നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്നും മറ്റു ചില സ്ഥലങ്ങളിൽ പോസീറ്റീവ് എനർജി കൊണ്ടുവരുമെന്നും വാസ്തുശാസ്ത്രം പറയുന്നു. വീടുകളിൽ എവിടെയൊക്കെ കണ്ണാടികൾ വയ്ക്കാം എവിടെയൊക്കെ വയ്ക്കാൻ പാടില്ല എന്ന നോക്കാം.
വീട്ടിൽ ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്കും രോഗങ്ങൾക്കും കാരണമാകും. നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വയ്ക്കരുത്. നെഗറ്റീവ് എനർജിക്ക് കാരണമായേക്കാവുന്ന വസ്തുക്കൾക്കും മറ്റും അഭിമുഖമായി മാത്രം കണ്ണാടി വയ്ക്കുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ കഴിയും.
Also Read: കൈയുടെ വലിപ്പം കണ്ടാലറിയാം നിങ്ങൾ ഏതു തരക്കാരാണെന്ന്; പരീക്ഷിച്ച് നോക്കൂ
അതുപോലെ നിങ്ങളുടെ ജോലി സ്ഥലത്തേക്ക് പോസിറ്റീവ് എനർജി കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. അതിനാൽ നിങ്ങൾ പോസീറ്റീവ് എനർജി മാത്രമേ പ്രതിഫലിപ്പിക്കാവൂ. ലോക്കറിന് മുന്നിൽ കണ്ണാടി വയ്ക്കാവുന്നതാണ്. ഇത് സമ്പദ്സമൃദ്ധി കൊണ്ടുവരും. ചെറിയ ഇടനാഴികളിൽ കണ്ണാടികൾ വയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്ക് കാരണമാകും. നിങ്ങളുടെ ക്യുബിക്കിളിലെ ജനാലയ്ക്ക് എതിർവശത്ത് കണ്ണാടി വയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഓഫീസിൽ പോസിറ്റീവ് എനർജി നിറയ്ക്കും.
അതേസമയം കുളിമുറിയിൽ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വയ്ക്കുക. വീടിന് നടക്ക് ഭിത്തിയുണ്ടെങ്കിൽ അതിൽ ഒരു കണ്ണാടി വയ്ക്കുക. ഇതിലൂടെ വീടിന്റെ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും. ഒരു കണ്ണാടിക്ക് അഭിമുഖമായി മറ്റൊന്ന് വയ്ക്കരുത്. ഇത് അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. കുളിമുറിയിൽ അല്ലാതെ മറ്റൊരിടത്തും വടക്ക് വശത്തോ കിഴക്ക് വശത്തോ കണ്ണാടി വയ്ക്കരുത്.
Also Read: ജനിച്ച മാസം പറയും നിങ്ങളെ ബാധിച്ചേക്കാവുന്ന അസുഖങ്ങൾ; ഒന്ന് പരിശോധിച്ച് നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക