പരിസ്ഥിതി സംരക്ഷണത്തിനായുള്ള ലോകവ്യാപകമായ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിന് യു എൻ ഏർപ്പെടുത്തിയിട്ടുള്ള ദിവസമാണ് ലോക പരിസ്ഥിതി ദിനം. 1974 ൽ ആരംഭിച്ചതിനു ശേഷം, ലോകവ്യാപകമായി 100-ലധികം രാജ്യങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഒരു ദിനമാണിത്. ലോക പരിസ്ഥിതി ദിനം എന്നത് ജനങ്ങൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്ത് ചെയ്യാം എന്ന് നമ്മെ ഓർമിപ്പിക്കുന്നു. ഓരോ പരിസ്ഥിതി ദിനവും പരിസ്ഥിതി പ്രശ്നങ്ങളിൽ ഏതെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ” എന്നതാണ് ലോക പരിസ്ഥിതി ദിനം 2018 ന്റെ തീം. സ്വാഭാവിക സ്ഥലങ്ങൾ, വന്യജീവി സങ്കേതങ്ങൾ, നമ്മുടെ സ്വന്തം ആരോഗ്യം എന്നിവയിൽ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭാരം കുറയ്ക്കുന്നതിന് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ജനങ്ങൾക്ക് എന്തെല്ലാം മാറ്റങ്ങൾ വരുത്താനാകും എന്നതാണ് ഈ തീം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വർഷത്തെ ആഗോള പരിസ്ഥിതി ദിനത്തിന്റെ ആതിഥേയരാജ്യം ഇന്ത്യയാണ്. വിപുലമായ ആഘോഷപരിപാടികളാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ചടങ്ങിൽ പങ്കെടുക്കും. അതിനു ശേഷം രാജ് പത് ലൗണിൽ ഒരുക്കിയിരിക്കുന്ന എക്സിബിഷനും അദ്ദേഹം സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക