ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് മൈക്കൽ കോർസോനെക്കിന്റെയും ഭാര്യ സിൽവിയ ബാസ്റ്റോസിന്റെയും നിലപാട്. ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന ഈ ദമ്പതികൾ ഓരോ നാട്ടിൽ ചെല്ലുമ്പോഴും പങ്കാളികളെ സ്വീകരിക്കും. ആണാണെങ്കിൽ സിൽവിയയും പെണ്ണാണെങ്കിൽ മൈക്കലും കിടക്ക പങ്കിടും. ഒരുവർഷമായി ഇരുവരും ഇത്തരത്തിൽ ലോകം ചുറ്റുകയാണ്.
2014 ലാണ് ഇവർ പരസ്പരം കണ്ടുമുട്ടിയത്. അന്ന് മുതൽ ഒരുമിച്ച് ജീവിക്കാനാരംഭിച്ച ഇവർ കഴിഞ്ഞ വർഷമാണ് ലോകം ചുറ്റിനടന്ന് വേശ്യാവൃത്തി ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നത് തങ്ങളുടെ ലൈംഗിക ജീവിതത്തിന് പുതിയ അനുഭവങ്ങൾ പകരുമെന്ന് ഇരുവരും പറയുന്നു.
സിൽവിയായാണ് ഈ ആശയം ആദ്യം മൈക്കലിനോട് അവതരിപ്പിച്ചത്. പക്ഷെ ഇതിനോട് മൈക്കലിന് യോജിക്കാനായില്ല. ഇരുവരും ഇതേച്ചൊല്ലി അകലുകയും ഒടുവിൽ വേർപിരിയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം പോളണ്ടിലൂടെ യാത്ര ചെയ്യവേ ഇരുവരും വീണ്ടും കണ്ടു മുട്ടി. അപ്പോഴേക്കും മൈക്കലിന്റെ കാഴ്ചപ്പാടും മാറിയിരുന്നു. പരസ്പരം സംസാരിച്ച് മനസിലാക്കി പങ്കാളികളെ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിൽ ഇരുവരുമെത്തി ചേരുകയായിരുന്നു.
ഇതുവരെ ഇരുവർക്കും 10 വ്യത്യസ്ത പങ്കാളികൾ വീതമുണ്ടായിട്ടുണ്ട്. കാണുന്ന എല്ലാവരുമായും കിടക്ക പങ്കിടുന്ന രീതിയല്ല ഇവർ പിന്തുടരുന്നത്. സ്നേഹം പങ്കിടാനും ഭാവിയിലേക്കും ബന്ധം നിലനിർത്താനും സാധിക്കുന്നവരെയും മാത്രമേ ഇവർ സ്വീകരിക്കാറുള്ളൂ.
സെക്സിനോടുള്ള മനുഷ്യരുടെ മനസ്ഥിതി മാറണമെന്നും, ലൈംഗികാതിക്രമങ്ങളും മറ്റും ഇല്ലാതാകണമെങ്കിൽ ഇതിനോട് ആളുകൾ തുറന്ന മനോഭാവം പുലർത്തേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന ദമ്പതിമാർക്ക് ഇവർ കൗൺസിലിംഗും നൽകുന്നുണ്ട്.
സഹോദരിയുടെ കഷ്ടപ്പാട് കണ്ടുനിൽക്കാൻ വയ്യ; ബുദ്ധിമാന്ദ്യമുള്ള അനന്തിരവന്മാരെ കൊന്ന അമ്മാവൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക