അർജന്റീനയെ വിറപ്പിച്ച ഐസ് ലാൻഡ് നൈജീര്യൻ കരുത്തിന് മുന്നിൽ ഉരുകിയൊലിച്ചു. ലയണൽ മെസ്സിയെ കത്രികപ്പൂട്ടിട്ടു പൂട്ടിയതിന്റെ ഊർജത്തിൽ ലോകകപ്പിനിറങ്ങിയവർക്ക് ഗ്രൂപ്പ്ഡിയിൽ കാലിടറി. രണ്ടുഗോൾ നേട്ടത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷയിൽ നൈജീരിയ.
അഹമ്മദ് മുസയുടെ ഇരട്ട ഗോളാണ് നൈജീരിയക്ക് ജീവൻ തിരിച്ചുനൽകിയ വിജയം സമ്മാനിച്ചത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ രണ്ടും പിറന്നത്. ഈ ജയത്തോടെ നൈജീരിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ മുന്നിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക