തൊണ്ണൂറ് മിനിറ്റും ഗോൾ വീഴാതെ പോയ മത്സരത്തിൽ റഫറി അനുവദിച്ച അവസാന ഏഴ് മിനിറ്റിൽ നേടിയ രണ്ട് ഗോളിന് കോസ്റ്ററീക്കയെ തോൽപിച്ച മുൻ ചാമ്പ്യന്മാർ പ്രീക്വാർട്ടർ പ്രതീക്ഷ കെടാതെ കാത്തു.
ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതായിരിക്കുകയാണ്. ഇതോടെ ബ്രസീലിന് പ്രീക്വാർട്ടർ പ്രവേശനത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. സമാനതകളുള്ള ഗാബ്രിയേല്‍ ജീസസിന്റെ തന്നെ രണ്ട് പാസുകളില്‍ നിന്നാണ് കുട്ടീന്യോയും നെയ്മറും സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക